ലഹരിക്കടത്ത് കേസ്; രക്ഷപെട്ട പ്രതി ഒരു മാസത്തിനുശേഷം പിടിയിൽ

By Trainee Reporter, Malabar News
arrest
Representational Image

കൊണ്ടോട്ടി: വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്താനായി വന്ന രണ്ടംഗ സംഘത്തിലെ രക്ഷപ്പെട്ട പ്രതിയെ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് ഒരു മാസത്തിനുശേഷം എറണാകുളത്തെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പിടികൂടി. മമ്പാട് സ്വദേശി പൊയിലിൽ ഷമീമിനെയാണ് (32) പിടികൂടിയത്.

ഇയാളുടെ കൂട്ടാളിയായ എടവണ്ണ സ്വദേശി അറയിലകത്ത് റിഥാൻ ബാസിലിനെ (26) കൊണ്ടോട്ടി നയാ ബസാർ പരിസരത്ത് വെച്ച് നേരത്തെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. ലഹരികടത്തിനായി ഇവർ ഉപയോഗിച്ച ജീപ്പും കസ്‌റ്റഡിയിൽ എടുത്തിരുന്നു. കൊണ്ടോട്ടി ഇൻസ്‌പെക്‌ടർ പി ചന്ദ്രമോഹന്റെ നേതൃത്വത്തിൽ ആന്റി നർകോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ അബ്‌ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്‌ണൻ മാരാത്ത് തുടങ്ങിയവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Read also: പാലക്കാടും മലമ്പുഴയിലും വോട്ട് കച്ചവടം; ആരോപണവുമായി ബിജെപി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE