മസ്ക്കറ്റ് : ഒമാനിൽ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മെയ് 12ആം തീയതി ബുധനാഴ്ച മുതൽ 15ആം തീയതി ശനിയാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം ഈദുൽ ഫിത്തർ മെയ് 13ആം തീയതി ആണെങ്കിൽ പ്രവൃത്തി ദിവസം ആരംഭിക്കുന്നത് മെയ് 16ആം തീയതി ഞായറാഴ്ച മുതൽ ആയിരിക്കുമെന്നും, മെയ് 14ആം തീയതിയാണ് ഈദുൽ ഫിത്തർ എങ്കിൽ പ്രവൃത്തി ദിവസം ആരംഭിക്കുന്നത് മെയ് 18ആം തീയതി ചൊവ്വാഴ്ച ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Read also : കോവിഡ് നിയന്ത്രണം; എംജി സർവകലാശാല മെയ് 9 വരെ അടച്ചിടും