അബുദാബി: യുഎഇയില്‍ ഇന്ന് 1735 പേര്‍ക്ക് കൂടി കോവിഡ് വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട് ചെയ്തത്. ചികിൽസയിലായിരുന്ന 1701 പേര് രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,00,648 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,34,445 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇവരില്‍ 5,14,769 പേര് ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 1610 പേരാണ് യുഎഇയില്‍ കോവിഡ് കാരണം ഇതുവരെ മരണപ്പെട്ടത്. നിലവില്‍ 18,066 കോവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.
Also Read: മുന്നോക്ക സംവരണത്തിലെ തെറ്റായ നയം കേരളം തിരുത്തണം; ഇടി മുഹമ്മദ് ബഷീര്‍