ജില്ലയിലെ ആകാശവാണി വനത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ

By Team Member, Malabar News
wild elephant
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലെ വട്ടച്ചിറ ആകാശവാണി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വനത്തിൽ കാട്ടുതേൻ ശേഖരിക്കാനായി പോയ ആദിവാസികളാണ് ജഡം കണ്ടത്. തുടർന്ന് ഇവർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പിന്റെ അസിസ്‌റ്റൻഡ് വെറ്ററിനറി സർജൻ ഡോക്‌ടർ അരുൺ സത്യൻ സ്‌ഥലത്തെത്തി പോസ്‌റ്റ്‌മോർട്ടം നടത്തി.

ഒരാഴ്‌ചയോളം പഴക്കമുള്ളതാണ് ജഡം. മല മുകളിലെ ഏറ്റവും ഉയരത്തിലുള്ള പാറയിൽ നിന്നും താഴേക്ക് വീണതാകാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. ഏകദേശം 25 വയസുള്ള മോഴ ആനയാണ് ചരിഞ്ഞത്. ഇന്ന് വനത്തിൽ വച്ചുതന്നെ ആനയെ സംസ്‌കരിക്കുമെന്ന് താമരശേരി റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ രാജീവ് കുമാർ വ്യക്‌തമാക്കി.

Read also : അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകില്ല, അവശ്യ യാത്രകൾക്ക് മാത്രം; ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE