കോഴിക്കോട് : ജില്ലയിലെ ചോറോട് പഞ്ചായത്തിൽ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ദിവസവും പഞ്ചായത്തിലെ വള്ളിക്കാട് 3ആം വാർഡിൽ 3 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിൽ നിലവിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി കൂടി പടരുന്നതോടെ അധികൃതർ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
രോഗവ്യാപനം വർധിക്കുന്നതിനാൽ വള്ളിക്കാടും പെരുവാട്ടിൻ താഴയിലും വിദഗ്‌ധ സംഘമെത്തി പരിശോധന നടത്തി. തുടർന്ന് രോഗം പരത്തുന്ന കൊതുകുകളുടെ ലാർവകൾ കണ്ടെത്തി പരിശോധനക്ക് അയച്ചിട്ടുണ്ട്. ജില്ലാ മലേറിയ ഓഫീസർ ഡോക്‌ടർ ഷിനി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ മുഹമ്മദ് മുസ്‌തഫ, അസിസ്‌റ്റന്റ് ലെപ്രസി ഓഫീസർ ടി സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ കെ മധുസൂദനൻ, ബിന്ദു ചോറോട്, ആരോഗ്യ വകുപ്പ് ജീവനക്കാരായ ആർ രാജേഷ്, എം റീഷ്‌മ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Read also : കനത്ത മഴ; കണ്ണൂരിൽ തണൽ മരം കടപുഴകി വീണു

































