ദുബായ്: ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ മേരി കോമിന് വെള്ളി. 51 കിലോ വിഭാഗത്തിൽ മേരി കോം കസാഖിസ്ഥാന്റെ നാസിം കിസായിബേയിയെയാണ് നേരിട്ടത്.
3-2നാണ് കസാഖിസ്ഥാന്‍ താരത്തിന്റെ വിജയം. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മേരി കോമിന്റെ എഴാമത്തെ മെഡലാണിത്. അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും താരത്തിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. സെമിയിൽ മംഗോളിയയുടെ ലുൽസൈ ഖാനെ തോൽപ്പിച്ചാണ് മേരി കോം ഫൈനലില്‍ കയറിയത്.
തിങ്കളാഴ്ച നടക്കുന്ന പുരുഷ താരങ്ങളുടെ ഫൈനലുകളില്‍ അമിത് പാംഗല്‍ (52 കിലോ), ശിവ ഥാപ്പ (64 കിലോ), സന്‍ജീത് (91 കിലോ) എന്നിവരും ഇന്ത്യയ്ക്കായി മൽസര രംഗത്തുണ്ട്.
Read also: ബോളിവുഡിലേക്ക് പറക്കാനൊരുങ്ങി വിശാഖ് നായർ; ചിത്രം ആഗസ്റ്റോടെ എത്തും