ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്; മേരി കോമിന് വെള്ളി

By Syndicated , Malabar News
Mary-Kom
Ajwa Travels

ദുബായ്: ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ മേരി കോമിന് വെള്ളി. 51 കിലോ വിഭാഗത്തിൽ മേരി കോം കസാഖിസ്‌ഥാന്റെ നാസിം കിസായിബേയിയെയാണ് നേരിട്ടത്.

3-2നാണ് കസാഖിസ്‌ഥാന്‍ താരത്തിന്റെ വിജയം. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മേരി കോമിന്റെ എഴാമത്തെ മെഡലാണിത്. അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും താരത്തിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. സെമിയിൽ മംഗോളിയയുടെ ലുൽസൈ ഖാനെ തോൽപ്പിച്ചാണ് മേരി കോം ഫൈനലില്‍ കയറിയത്.

തിങ്കളാഴ്‌ച നടക്കുന്ന പുരുഷ താരങ്ങളുടെ ഫൈനലുകളില്‍ അമിത് പാംഗല്‍ (52 കിലോ), ശിവ ഥാപ്പ (64 കിലോ), സന്‍ജീത് (91 കിലോ) എന്നിവരും ഇന്ത്യയ്‌ക്കായി മൽസര രംഗത്തുണ്ട്.

Read also: ബോളിവുഡിലേക്ക് പറക്കാനൊരുങ്ങി വിശാഖ് നായർ; ചിത്രം ആഗസ്‌റ്റോടെ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE