തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ തുടരും. വാരാന്ത്യങ്ങളിൽ ഒഴികെ മറ്റ് ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ സംസ്ഥാനത്ത് പൊതുഗതാഗതം ഉൾപ്പടെയുള്ളവ ആരംഭിച്ചു കഴിഞ്ഞു.
നാളെ ഏർപ്പെടുത്തിയിട്ടുള്ള സമ്പൂർണ ലോക്ക്ഡൗണിനെ തുടർന്ന് അവശ്യ മേഖലയിൽ ഉള്ളവർക്കും, ആരോഗ്യ സേവനങ്ങൾക്കും മാത്രമായിരിക്കും ഇളവ് ഉണ്ടായിരിക്കുക. കൂടാതെ കെഎസ്ആർടിസി ബസുകൾ അവശ്യ സർവീസുകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്ന് തുറന്നു പ്രവർത്തിക്കും.
സംസ്ഥാനത്ത് ഇളവുകൾ നൽകി തുടങ്ങിയതോടെ പരിശോധന വളരെ അധികം കുറഞ്ഞതായി അധികൃതർ വ്യക്തമാക്കുന്നുണ്ട്. കൂടാതെ കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം മാത്രം 4,261 കേസുകൾ സംസ്ഥാനത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read also : ശുചിത്വം ആരാധനയുടെ ഭാഗം: പ്രാർഥനക്ക് അനുമതി നല്കുക; എസ്വൈഎസ്