കോവിഡ് നിയന്ത്രണം; സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ തുടരും. വാരാന്ത്യങ്ങളിൽ ഒഴികെ മറ്റ് ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ സംസ്‌ഥാനത്ത് പൊതുഗതാഗതം ഉൾപ്പടെയുള്ളവ ആരംഭിച്ചു കഴിഞ്ഞു.

നാളെ ഏർപ്പെടുത്തിയിട്ടുള്ള സമ്പൂർണ ലോക്ക്ഡൗണിനെ തുടർന്ന് അവശ്യ മേഖലയിൽ ഉള്ളവർക്കും, ആരോഗ്യ സേവനങ്ങൾക്കും മാത്രമായിരിക്കും ഇളവ് ഉണ്ടായിരിക്കുക. കൂടാതെ കെഎസ്ആർടിസി ബസുകൾ അവശ്യ സർവീസുകൾ നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കി. എന്നാൽ ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും ഇന്ന് തുറന്നു പ്രവർത്തിക്കും.

സംസ്‌ഥാനത്ത് ഇളവുകൾ നൽകി തുടങ്ങിയതോടെ പരിശോധന വളരെ അധികം കുറഞ്ഞതായി അധികൃതർ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം മാത്രം 4,261 കേസുകൾ സംസ്‌ഥാനത്ത് പോലീസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

Read also : ശുചിത്വം ആരാധനയുടെ ഭാഗം: പ്രാർഥനക്ക് അനുമതി നല്‍കുക; എസ്‌വൈഎസ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE