ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്ത് ആശങ്കയായി അപൂർവ കോവിഡ് അനുബന്ധ രോഗം. മലദ്വാര രക്ത സ്രാവമാണ് കണ്ടെത്തിയത്. അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്. കഠിനമായ വയറുവേദനയെ തുടർന്നാണ് ഇവരെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
‘സൈറ്റോമെഗാലോ’ വൈറസാണ് രോഗത്തിന് കാരണം. കോവിഡ് വന്നതിന് 20മുതൽ 30 വരെ ദിവസത്തിന് ശേഷമാണ് രോഗം കണ്ടെത്തിയതെന്ന് ആശുപത്രി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 30നും 70നും ഇടയിലുള്ള പ്രായപരിധിയിൽ പെട്ടവരാണ് രോഗം കണ്ടെത്തിയവർ. അഞ്ച് പേരിൽ രണ്ട് പേർക്കും ഗുരുതരമായ രക്തസ്രാവമായിരുന്നു. ഇതിൽ ഒരാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
Read Also: ജമ്മു ഡ്രോൺ ആക്രമണം; പ്രധാനമന്ത്രി വിളിച്ച യോഗം ആരംഭിച്ചു