കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ആർ ബിന്ദുവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
‘ഇല്ലാത്ത പ്രൊഫസർ പദവി പേരിനൊപ്പം ചേർത്താണ് സിപിഐഎം സ്ഥാനാർഥിയായിരുന്ന ബിന്ദു വോട്ടു തേടിയത്. ഇത് നിയമ വിരുദ്ധമാണ്. ജനങ്ങളെ കബളിപ്പിച്ച് നേടിയ ബിന്ദുവിന്റെ വിജയം അസാധുവാക്കണം’- തോമസ് ഉണ്ണിയാടൻ ഹരജിയിൽ ആവശ്യപ്പെട്ടു.
നേരത്തെ പ്രൊഫസർ അല്ലാത്ത ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദു, പ്രൊഫസർ എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. ആർ ബിന്ദുവിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും ഗവർണർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്യണമെന്നായിരുന്നു ആവശ്യം.
Also Read: വാറ്റുചാരായ വിൽപന; ഒളിവിലായിരുന്ന യുവമോർച്ച നേതാവ് പിടിയിൽ