കൊച്ചി: സ്വര്‍ണവിലയിൽ വീണ്ടും വർധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. പവന് 35,520 രൂപയിലും ഗ്രാമിന് 4,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ആഭ്യന്തര വിപണിയില്‍ ജൂലൈ മാസത്തില്‍ മാത്രം ഇത് മൂന്നാം തവണയാണ് വില വര്‍ധിക്കുന്നത്. 520 രൂപയാണ് പവന് ഈ മാസത്തില്‍ വര്‍ധിച്ചത്.
Most Read: മിസോറാമിൽ നിന്ന് മാറ്റം; പിഎസ് ശ്രീധരൻപിള്ള ഗോവൻ ഗവർണറാകും