കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 രൂപയായിരുന്നു പവന്റെ വില.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.2 ശതമാനം കുറഞ്ഞ് 1,806.56 ഡോളറിലെത്തി. ഡോളർ കരുത്തു നേടിയതാണ് സ്വർണവിലയെ ബാധിച്ചത്.
അതേസമയം, 10 വർഷത്തെ യുഎസ് ബോണ്ട് ആദായം അഞ്ചു മാസത്തെ താഴ്ന്ന നിലവാരത്തിലാണ്. ബക്രീദ് പ്രമാണിച്ച് അവധി ആയതിനാൽ രാജ്യത്തെ കമ്മോഡിറ്റി വിപണി പ്രവർത്തിക്കുന്നില്ല.
Read Also: കർഷകരുടെ പാർലമെന്റ് മാർച്ചിന് നാളെ തുടക്കം