കാസർഗോഡ്: ദേശീയഗാനം ആലപിച്ചതിൽ പിഴവ് പറ്റിയ സംഭവത്തിൽ സിപിഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി. ദേശീയഗാനം വികലമാക്കി എന്നാരോപിച്ച് എന്‍ ഹരി പള്ളിയ്ക്കത്തോടാണ് പോലീസില്‍ പരാതി നല്‍കിയത്. കാഞ്ഞങ്ങാട് എംഎന്‍ സ്മാരക മന്ദിരത്തില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിലാണ് സംഭവം.
ദേശീയ പതാക ഉയർത്തിയ ശേഷം ദേശീയ ഗാനം ആലപിച്ചപ്പോൾ അതിൽ തെറ്റുപറ്റി എന്നാണ് പരാതിയിൽ പറയുന്നത്. ദേശീയഗാനത്തിന്റെ ആറാമത്തെ വരിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തെറ്റിച്ചത്. ‘വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധി തരംഗാ’ എന്നാണ് വരി. ഇതില്‍ ഉച്ഛല ജലധി തരംഗാ എന്നതിനു പകരം ‘ഉച്ഛല ജലധിക ജിംഗാ’ എന്നാണ് കാനം രാജേന്ദ്രന് പാടിയത്.
75ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എംഎന്‍ സ്മാരക മന്ദിരത്തിലാണ് കാനം രാജേന്ദ്രന് ദേശീയ പതാക ഉയര്‍ത്തിയത്. ബിനോയ് വിശ്വം, സത്യന് മൊകേരി, പി വസന്തം, മാങ്കോട് രാധാകൃഷ്ണൻ, വിപി ഉണ്ണികൃഷ്ണൻ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Most Read: ‘പഞ്ചായത്തുകൾ ഒറ്റക്കെട്ടായി നിന്നതാണ് വയനാടിന്റെ നേട്ടത്തിന് കാരണം’; ജില്ലാ കളക്ടർ







































