ചെന്നൈ: മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അടയാളമാണ് ഓണം, ആരോഗ്യത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കാന്‍ എല്ലാവര്ക്കും കഴിയട്ടെയെന്ന് സ്റ്റാലിൻ ആശംസിച്ചു.
മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഓണാശംസകൾ നേർന്നിരുന്നു. പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊർജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസുകളില്‍ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: പാലക്കാട്ടെ സഹകരണ സംഘം തട്ടിപ്പ്; അന്വേഷണത്തിന് സിപിഎം കമ്മീഷൻ