സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനം

By News Desk, Malabar News

പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനമായി. 148 ചതുരശ്ര കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖലയായി വിജ്‍ഞാപനം ചെയ്യും. ഉദ്യാനത്തിന് ചുറ്റും പൂജ്യം മുതൽ 9.8 കിലോ മീറ്റർ ദൂരം വരെ പരിസ്‌ഥിതി ലോല മേഖല വ്യാപിച്ച് കിടക്കുന്നു.

കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഇറക്കിയ കരട് വിജ്‍ഞാപനം അതേപടി അംഗീകരിച്ചു. വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ധ സമിതിയാണ് അന്തിമ വിജ്‍ഞാപനത്തിന് അംഗീകാരം നൽകിയത്. ജനവാസമേഖലയും, കൃഷി ഭൂമിയും പരിസ്‌ഥിതി ലോല മേഖലയിൽ ഉൾപ്പെടുമോ എന്ന ആശങ്കകൾ പൂർണമായി പരിഹരിച്ചുവെന്ന് കേരളം വിദഗ്‌ധ സമിതിയെ അറിയിച്ചു.

Entertainment News: ആരാധകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി; കിടിലൻ ലുക്കിൽ ‘പുഴു’ കാരക്‌ടർ പോസ്‌റ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE