ബെംഗളൂരു: സിലിക്കോണ്‍ സിറ്റിയിൽ യാത്രക്കാരിയെ ടാക്സി ഡ്രൈവര്‍ ബലാൽസംഗം ചെയ്തു. നൈറ്റ് പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെയാണ് ടാക്സി ഡ്രൈവര്‍ ഉപദ്രവിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ മുരുഗനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജീവന് ഭീമാനഗര്‍ പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ യുവതി ടാക്സി വിളിച്ചിരുന്നു. തുടർന്ന് ഈ ടാക്സിയില്‍ യാത്ര ചെയ്യവേയാണ് വിജനമായ സ്ഥലത്ത് വെച്ച ഡ്രൈവര്‍ യുവതിയെ ആക്രമിച്ചത്. ശേഷം യുവതിയെ ഇയാള്‍ വഴിയില്‍ ഉപേക്ഷിച്ചിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read also: ഓഡിറ്റ് നടത്തണം; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ഹരജി തള്ളി