കൊച്ചി: ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ ശ്രദ്ധയെയാണ് പോണേക്കരയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ശ്രദ്ധയുടെ മുറിയിലെത്തിയ സുഹൃത്തുകളാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലം സ്വദേശിയായ ശ്രദ്ധ വിദ്യാര്‍ഥിനിയാണ്.
രണ്ട് മാസം മുമ്പ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്നായിരുന്നു അനന്യ കുമാരി ജീവനൊടുക്കിയത്.
Most Read: ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതികള്‍ പിടിയില്‍