ന്യൂഡെൽഹി: ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതായി വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ വടക്കൻ തീരത്താണ് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് ഗുജറാത്തിലെ കച്ച് മേഖലയിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മഴ ആകൂടുതൽ ശക്തമാക്കാൻ സാധ്യതയുണ്ട്. അടുത്ത 2 ദിവസം പോർബന്ദർ, കച്ച്, ദ്വാരക മേഖലകളിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ വടക്കൻ അറബിക്കടലിൽ മൽസ്യ ബന്ധനത്തിന് പോകുന്നതിനും നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിലെ അസൻസോൾ, ബാങ്കുറ മേഖലകൾ നിലവിൽ വെള്ളത്തിനടിയിലാണ്. കൂടാതെ ഡെൽഹി ഉൾപ്പടെയുള്ള വടക്കൻ സംസ്ഥാനങ്ങളിൽ ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Read also: സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ കൂടുതൽ പാസഞ്ചർ സർവീസുകൾ