മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമായി കാണുന്ന സര്‍ക്കാരാണ് ഇന്ത്യയില്‍; സ്വര ഭാസ്‌കര്‍

By Syndicated , Malabar News
Swara bhaskar_Malabar news
Swara Bhaskar
Ajwa Travels

ന്യൂ ഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സ്വര പ്രതികരിച്ചത്. മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണുന്ന ഒരു സര്‍ക്കാരിണിത് എന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്‌തത്‌.

‘പുതിയ ഇന്ത്യയിലെ ചെറിയ കഥ ഇതാ രണ്ട് ചിത്രങ്ങളില്‍. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായി മാറിയിരിക്കുകയാണ് ആംനസ്റ്റി. മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണുന്ന ഒരു സര്‍ക്കാര്‍. ഈ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന വസ്‌തുത ഇനിയും ആര്‍ക്കാണ് നിഷേധിക്കാനാകുക’-സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്‌തു.

 

കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ മൂലമാണ് ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും ഇതു കാരണം ജീവനക്കാരെ പിരിച്ചുവിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ആംനസ്റ്റി വ്യക്തമാക്കി. ജമ്മു-കശ്‍മീരിലേയും ഡെല്‍ഹി കലാപത്തിലേയും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സര്‍ക്കാരിന്റെ വേട്ടയാടലിന് കാരണമെന്നാണ് സംഘടന ആരോപിക്കുന്നത്.

Read also: ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; ആംനസ്റ്റി ഇന്റര്‍നാഷണല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE