വാക്‌സിനേഷൻ നിർബന്ധമാക്കി പുതുച്ചേരി; സ്വീകരിക്കാത്തവർക്ക് എതിരെ കടുത്ത നടപടി

By Team Member, Malabar News
Covid Vaccination
Representational Image
Ajwa Travels

പുതുച്ചേരി: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ നിർബന്ധമാക്കി പുതുച്ചേരി. രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിലാണ് ഇന്ന് മുതൽ വാക്‌സിനേഷൻ നിർബന്ധമാക്കാൻ പുതുച്ചേരി തീരുമാനിച്ചത്. കേന്ദ്രഭരണ പ്രദേശത്തുളള എല്ലാവരും നിർബന്ധമായി കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നും, അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പുതുച്ചേരി ഭരണകൂടം അറിയിച്ചു.

വാക്‌സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്ന ആളുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ അധികൃതർ കടുത്ത നടപടിയുമായി രംഗത്ത് വന്നത്. 1973ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ്​ വാക്​സിൻ നിർബന്ധമാക്കിയത്​. കൂടാതെ രാജ്യത്ത് ആദ്യമായാണ് ഒരു പ്രദേശത്ത് വാക്‌സിൻ നിർബന്ധമാക്കി ഉത്തരവ് പുറത്തിറക്കുന്നത്.

വാക്‌സിൻ എടുക്കുന്നവർക്ക് 50,000 രൂപയുടെ മൊബൈൽ ഫോൺ നൽകുമെന്ന് നേരത്തെ രാജ്​കോട്ട്​ മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചിരുന്നു. വാക്‌സിനേഷൻ നൽകുന്നതിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പുതുച്ചേരിയിലെ അഡ്മിനിസ്ട്രേഷൻ നേരത്തെ തന്നെ ശക്‌തമാക്കിയിരുന്നു.

Read also: ലൈഫ് പദ്ധതിയിൽ അനാഥ സ്‌ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE