ബികാനീർ എക്‌സ്‌പ്രസ് പാളം തെറ്റൽ; മരണം ഏഴായി

By Desk Reporter, Malabar News
Bikaner Express derailmen

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ബികാനീസ് എക്‌സ്‌പ്രസ് പാളം തെറ്റിയതിൽ മരണം ഏഴായി. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധയിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് വൈകിട്ട് 5.15ഓടെയായിരുന്നു അപകടം സംഭവിച്ചത്. രാജസ്‌ഥാനിലെ ബികാനീറിൽ നിന്ന് അസമിലെ ഗുവാഹത്ത് വരെ പോകുന്ന ബികാനീർ എക്‌സ്‌പ്രസ് ആണ് പാളം തെറ്റിയത്. പശ്‌ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ വച്ച് പാളം തെറ്റിയ ട്രെയിന്റെ അഞ്ചോളം ബോഗികൾ മറിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

അതേസമയം ട്രെയിനിൽ ഉണ്ടായിരുന്ന 250 പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: ഇന്ത്യ-ചൈന ചർച്ച; നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കാൻ ധാരണയായി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE