പ്രതിദിന രോഗബാധയിൽ കുറവ്; രാജ്യത്ത് 67,597 പുതിയ രോഗബാധിതർ

By Team Member, Malabar News
Covid; new cases in india
Representational Image

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരായ ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 67,597 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസത്തേക്കാൾ 19.4 ശതമാനത്തിന്റെ കുറവാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായത്.

അതേസമയം കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിലും നിലവിൽ ഉയർച്ച രേഖപ്പെടുത്തുന്നുണ്ട്. രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ നിലവിൽ കോവിഡ് മുക്‌തരാകുന്നുണ്ട്. 1,80,456 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. ഇതോടെ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിലും നിലവിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 9,94,891 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. എന്നാൽ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000ത്തിന് മുകളിലാണ്. 1,188 പേരാണ് രാജ്യത്ത് പുതുതായി കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,02,874 ആയി ഉയർന്നു.

Read also: സിപിഎം സംസ്‌ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ; സമ്മേളനങ്ങളിൽ മാറ്റമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE