മുസ്‌ലീങ്ങൾ രണ്ടാം പൗരൻമാർ, വോട്ടവകാശം നിഷേധിക്കണം; ബിജെപി എംഎൽഎ

By News Desk, Malabar News
Bihar BJP MLA demands withdrawal of voting rights of Muslims
Ajwa Travels

പാറ്റ്‌ന: മുസ്‌ലിം പൗരൻമാരുടെ വോട്ടവകാശം സര്‍ക്കാര്‍ എടുത്തുകളയണമെന്ന് ബിഹാറിൽ നിന്നുള്ള ബിജെപി എംഎല്‍എ. ഇന്ത്യയില്‍ തുടരണമെങ്കില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ട രണ്ടാം പൗരൻമാരായി തുടരാമെന്നാണ് എംഎൽഎയുടെ അഭിപ്രായം. രാജ്യത്തെ മുസ്‌ലീങ്ങൾക്ക് അവരുടെ ജനസംഖ്യയുടെ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന എഐഎംഐഎം എംഎല്‍എ അഖ്‌തറുല്‍ ഇമാന്റെ പ്രസ്‌താവനക്ക് മറുപടിയായിട്ടായിരുന്നു ബിജെപി എംഎല്‍എയുടെ വിവാദ പരാമര്‍ശം.

1947ല്‍ രാജ്യം മതത്തിന്റെ അടിസ്‌ഥാനത്തില്‍ വിഭജിക്കുകയും അവര്‍ക്ക് മറ്റൊരിടം ലഭിക്കുകയുമുണ്ടായി. അവര്‍ നിര്‍ബന്ധമായും അങ്ങോട്ടേക്ക് പോകട്ടെ. ഇവിടെ തുടരുകയാണെങ്കില്‍ അവരുടെ വോട്ടവകാശം എടുത്ത് കളയണം. രണ്ടാം പൗരൻമാരായി മുസ്‌ലീങ്ങൾക്ക് ഇവിടെ ജീവിക്കാം.’ ഹരിശങ്കര്‍ താക്കൂര്‍ എംഎല്‍എ പറഞ്ഞു.

ഇന്ത്യയെ ഒരു ഇസ്‍ലാമിക് രാജ്യമാക്കുകയെന്ന ഐഎസ്‌ഐ അജണ്ട വെച്ചിട്ടാണ് മുസ്‌ലീങ്ങൾ ഇന്ത്യയില്‍ ജീവിക്കുന്നതെന്നും ബിജെപി എംഎല്‍എ പറഞ്ഞു. അതേസമയം, ബിഹാറിൽ നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ ഒരാള്‍ പോലും സഭയില്‍ വന്ദേമാതരം ആലപിക്കില്ലെന്നും എഐഎംഐഎം എംഎല്‍എ അഖ്‌തറുല്‍ ഇമാന്‍ പറഞ്ഞിരുന്നു. ബിഹാറിൽ സഭ തുടങ്ങുമ്പോള്‍ ദേശീയഗാനം ചൊല്ലുന്നതും അവസാനത്തില്‍ വന്ദേമാതരം ആലപിക്കുന്നതും കാലങ്ങളായി തുടരുന്ന രീതിയാണ്.

Most Read: എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരമില്ല; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE