മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ കൃതിമം നടത്തിയ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ച് പാര്‍ലെ പ്രൊഡക്റ്റ്സ്. റിപ്പബ്ളിക് ടിവിയുടെ ടിആര്‍പി റേറ്റിംഗ് കൃതിമം പുറത്ത് വന്നതിന് പിന്നാലെ കൂടുതല്‍ കമ്പനികള്‍ പരസ്യം നല്കുന്നതില് കാര്യമായ ആലോചനക്ക് ഒരുങ്ങുന്നതിനിടെയാണ് പാര്‍ലെയുടെ തീരുമാനം. ടിആര്‍പി റേറ്റിങ്ങുമായി ബന്ധപ്പെട്ട് റിപ്പബ്ളിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്.
രാജ്യത്ത് കൃതിമത്വവും വിദ്വേഷ പ്രചരണവും നടത്തുന്ന ചാനലുകള്‍ക്ക് കമ്പനിയുടെ പരസ്യങ്ങള്‍ ഇനി മുതല്‍ നല്‍കില്ലെന്ന് പാര്‍ലെ സീനിയര്‍ കാറ്റഗറി തലവന്‍ കൃഷ്ണറാവു ബുദ്ധ വ്യക്തമാക്കി.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ആയിരുന്നു ഈ നിലയില്‍ ആദ്യമായി ഒരു തീരുമാനം പ്രഖ്യാപിച്ചത്. സമൂഹത്തില്‍ വര്‍ഗീയ വിഷം പുറപ്പെടുവിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്നും അവയെ കരിമ്പട്ടികയില്‍ പെടുത്തിയെന്നുമാണ് ബജാജ് എംഡി രാജീവ് ബജാജ് നേരത്തെ അറിയിച്ചത്.
റിപ്പബ്ളിക് ടി.വി, ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്ക് എതിരെയാണ് ടിആര്‍പിയില്‍ കൃത്രിമം കാണിച്ചതിന് പോലീസ് കേസെടുത്തിരിക്കുന്നത്.
Read Also: ഉല്‍സവകാലം വരാനിരിക്കെ ഡെല്‍ഹിയില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് എന്‍സിഡിസി