കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. കാസർഗോഡ് സ്വദേശിയായ റഹ്മത്തുള്ള റഷീദ് എന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്.
കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ 56 ലക്ഷം രൂപ വിലമതിക്കുന്ന 1042 ഗ്രാം സ്വര്‍ണമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. സ്വർണമിശ്രിതം പോളിത്തീൻ ബാഗിലാക്കി കാല്‍മുട്ടിന് താഴെ പാന്റിനുള്ളില്‍ കെട്ടിവച്ച നിലയിലാണ് അന്വേഷണസംഘം കണ്ടെത്തിയത്.
Read also: കശ്മീർ ഫയൽസ് സംവിധായകൻ കേരളത്തിലേക്ക്; ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യാതിഥി