മുംബൈ: ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ളാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സി റിസർവ് നിരയെ കീഴടക്കിയാണ് ബ്ളാസ്റ്റേഴ്സ് മൂന്നാം ജയം കുറിച്ചത്. മടക്കമില്ലാത്ത ഒരു ഗോളിനാണ് ടീം വിജയിച്ചത്. ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ക്യാംപയിൻ ആരംഭിച്ച ബ്ളാസ്റ്റേഴ്സ് രണ്ടാം മൽസരത്തിൽ മുംബൈ സിറ്റി എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി.
ബ്ളാസ്റ്റേഴ്സ് തന്നെയാണ് കളിയിൽ മേധാവിത്തം പുലർത്തിയതെങ്കിലും ചെന്നൈയിൻ എഫ്സി പ്രതിരോധം ഉറച്ചുനിന്നതോടെ കളി സമനിലയാകുമെന്ന് തോന്നിയിരുന്നു. എങ്കിലും അവസാന മിനിറ്റുകളിൽ ഗോൾ നേടിയ വിൻസി ബരെറ്റോ ബ്ളാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം ജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി.
Read Also: യുഎഇയിൽ യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം