വയനാട്: തലപ്പുഴയിൽ എഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. പേര്യ സ്വദേശികളായ ഇകെ അസീബ് അലി, മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്.
തലപ്പുഴ പോലീസ് പേര്യയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. യുവാക്കൾ സഞ്ചരിച്ച കാറിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Most Read: സോളാർ കേസ്; അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ളിഫ് ഹൗസിൽ