മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മൽസരങ്ങൾ അരങ്ങേറും. പ്ളേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് കളിക്കളത്തിൽ ഇറങ്ങും. ഉച്ച കഴിഞ്ഞ് 3.30ന് മുംബൈയിലാണ് മൽസരം. മുംബൈയിൽ വെച്ചുതന്നെ വൈകിട്ട് 7.30ന് നടക്കുന്ന രണ്ടാം മൽസരത്തിൽ ഡെൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിംഗിസിനെ നേരിടും.
11 കളിയിൽ നിന്ന് 12 പോയിന്റുള്ള ബെംഗളൂരുവിനും 10 കളിയിൽ നിന്ന് 10 പോയിന്റുള്ള ഹൈദരാബാദിനും പ്ളേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. കഴിഞ്ഞ മൽസരത്തില്‍ ചെന്നൈയെ കീഴടക്കിയതിന്റെ കരുത്തിലാണ് ബെംഗളൂരു. ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബെംഗളൂരുവിനെതോൽപ്പിച്ചതിന്റെ ആത്മവിശ്വാസം ഹൈദരാബാദിനുമുണ്ട്.
രണ്ടാം മൽസരത്തിൽ ജീവൻമരണ പോരാട്ടത്തിനാണ് ഡെൽഹി ചെന്നൈക്കെതിരെ ഇറങ്ങുക. 10 കളിയിൽ 10 പോയിന്റുള്ള ഡെൽഹിക്ക് വിജയിച്ചേ മതിയാകൂ. അതേസമയം പത്തിൽ ഏഴിലും തോറ്റ ചെന്നൈയുടെ വഴികളെല്ലാം അടഞ്ഞുകഴിഞ്ഞു.
പ്ളേ ഓഫിലേക്കുള്ള സാധ്യത സാങ്കേതികമായി അവസാനിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കണമെങ്കില്‍ ഇനി അൽഭുതങ്ങള് നടക്കണം. ഇരുടീമും മുൻപ് 26 കളിയിൽ ഏറ്റുമുട്ടിയപ്പോൾ ചെന്നൈ 16 വട്ടവും ഡെൽഹി 10 വട്ടവുമാണ് വിജയം സ്വന്തമാക്കിയത്.
Most Read: പ്രകാശൻ ‘പറക്കും’ ജൂൺ 17 മുതൽ