കനത്ത മഴ; സംസ്‌ഥാനത്തെ 3 ഡാമുകളിൽ യെല്ലോ അലർട്

By Team Member, Malabar News
Red Alert In Three Dams In Kerala Due To Heavy Rain
Ajwa Travels

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 3 ഡാമുകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. തൃശൂര്‍ പെരിങ്ങല്‍കുത്ത്, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളിലാണ് ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് റെഡ് അലർട് പ്രഖ്യാപിച്ചത്. നിലവിൽ ഈ ഡാമുകളിൽ നിന്നും നേരിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്.

ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇതിനോടകം തന്നെ ശക്‌തമായ മഴ ലഭിച്ചിട്ടുണ്ട്. കൂടാതെ ഇന്നും സംസ്‌ഥാനത്ത് വ്യാപകമായ കനത്ത മഴക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഡാമുകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം സംസ്‌ഥാനത്ത് ഇന്നും 8 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്. ഒപ്പം തന്നെ കേരള-കർണാടക തീരങ്ങളിൽ നിന്നും മൽസ്യ ബന്ധനത്തിന് പോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Read also: വണ്ടിപ്പെരിയാർ പീഡനക്കേസ്; ആദ്യഘട്ട വിചാരണ പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE