മലപ്പുറം: ജില്ലയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരൂർ സ്വദേശി മുഹമ്മദ് ഹാരിസ്(21) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം കടവിലാണ് കാർ പുഴയിലേക്ക് മറിഞ്ഞത്.
ഇന്ന് പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ റോഡരികിൽ ഉണ്ടായിരുന്ന പെട്ടിക്കടയിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ നാട്ടുകാർ ചേർന്നാണ് കാറിൽ ഉണ്ടായിരുന്ന യുവാക്കളെ പുറത്തെടുത്തത്. കൂടാതെ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Read also: ലഡാക്കിലെ വാഹനാപകടം; സൈനികരുടെ മൃതദേഹം ഡെൽഹിയില്‍ എത്തിച്ചു