ലഡാക്കിലെ വാഹനാപകടം; സൈനികരുടെ മൃതദേഹം ഡെൽഹിയില്‍ എത്തിച്ചു

By News Bureau, Malabar News

ഡെൽഹി: ലഡാക്കിലെ വാഹനാപകടത്തില്‍ മരണമടഞ്ഞ സൈനികരുടെ മൃതദേഹം ഡെൽഹിയില്‍ എത്തിച്ചു. മറ്റു നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ജൻമനാടുകളിലേക്ക് അയക്കും.

മലയാളി സൈനികനടക്കം ഏഴ് സൈനികരാണ് ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി കെപിഎസ് റോഡിലെ ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലാണ് മരണപ്പെട്ട മലയാളി. അപകടത്തില്‍ 19 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.

26 സൈനികരുമായി സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ലഡാക്കിലെ തുര്‍ട്ടുക് മേഖലയിൽ ആയിരുന്നു സംഭവം. നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നു. 60 അടി താഴ്‌ചയിലേക്കാണ് വാഹനം മറിഞ്ഞത്. റോഡില്‍ വാഹനം തെന്നിയതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്‌ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍പ്പെട്ട 26 പേരെയും സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുപേർ മരണപ്പെടുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിൽസ ഉറപ്പാക്കുമെന്ന് കരസേന അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്‌ധ ചികിൽസക്കായി വെസ്‌റ്റേണ്‍ കമാന്‍ഡിലേക്ക് കൊണ്ടുപോകുമെന്നും കരസേന അറിയിച്ചു.

Most Read: കശ്‌മീർ വിഷയത്തിലെ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ വ്യവസ്‌ഥവെച്ച് പാകിസ്‌ഥാന്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE