പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിന് പോലീസിന്റെ മര്‍ദ്ദനം. മെഴുവേലി സ്വദേശി മനുവിനെയാണ് ഇലവുംതിട്ട സ്റ്റേഷനിലെ എസ്ഐ അക്രമിച്ചത്.
വീടിന് സമീപം ജോലി കഴിഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു അക്രമം. അമ്മയെ തെറി പറഞ്ഞപ്പോള്‍ പ്രതികരിച്ചതോടെയാണ് എസ്ഐ മര്‍ദിച്ചതെന്നും രണ്ടു ചെവിക്കും മാറി മാറി അടിച്ചെന്നും മനു പറയുന്നു. അക്രമത്തില്‍ ഇടത്തെ കര്‍ണ പടം തകര്‍ന്ന മനു കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിൽസയിലാണ്.
Most Read: കള്ളപ്പണം വെളുപ്പിക്കല്‍; സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവ് ലഭിച്ചതായി ഇഡി