സേവനം തുടരുന്നതിൽ സന്തോഷം; സ്‌ഥാനാർഥി വാഗ്‌ദാനം നിരസിച്ചതിന് പിന്നാലെ പവാർ

By Desk Reporter, Malabar News
Sharad Pawar says 'happy to continue my service' after declining Prez poll offer
Ajwa Travels

മുംബൈ: ഇന്ത്യൻ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ തന്റെ പേര് നിർദ്ദേശിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നിർദ്ദേശം നിരസിച്ചതായി നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷൻ ശരദ് പവാർ. “സാധാരണക്കാരുടെ ക്ഷേമത്തിനായി എന്റെ സേവനം തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” വാഗ്‌ദാനത്തോട് ‘നോ’ പറഞ്ഞതിന്റെ കാരണം വിശദീകരിച്ച് പവാർ ട്വീറ്റ് ചെയ്‌തു.

ശരദ് പവാർ വാഗ്‌ദാനം നിരസിച്ചതിനെ തുടർന്ന് മമത ബാനർജി ഫാറൂഖ് അബ്‌ദുള്ളയുടെയും ഗോപാൽകൃഷ്‌ണ ഗാന്ധിയുടെയും പേരുകൾ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്‌ഥാനാർഥിയായി നിർദ്ദേശിച്ചതായി ഡെൽഹിയിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്ത ആർഎസ്‌പിയുടെ എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

ജൂലൈ 18ന് നടക്കുന്ന രാഷ്‍ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യ ശബ്‌ദം ഉറപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിക്കുകയായിരുന്നു. എൻസിപിയുടെ ശരദ് പവാർ, പ്രഫുൽ പട്ടേൽ, മല്ലികാർജുൻ ഖാർഗെ, കോൺഗ്രസിന്റെ ജയറാം രമേഷ്, രൺദീപ് സുർജേവാല, ജെഡി(എസ്)ന്റെ എച്ച്ഡി ദേവഗൗഡ, എച്ച്ഡി കുമാരസ്വാമി, എസ്‌പിയുടെ അഖിലേഷ് യാദവ്, പിഡിപിയുടെ മെഹബൂബ മുഫ്‌തി, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള എന്നിവർ ബുധനാഴ്‌ച നടന്ന യോഗത്തിൽ പങ്കെടുത്തപ്പോൾ ടിആർഎസ്, എഎപി, ബിജെഡി എന്നിവർ വിട്ടുനിന്നു.

Most Read:  ‘ഡെൽഹി പോലീസ് പ്രവർത്തിക്കുന്നത് ബിജെപിയുടെ സ്വകാര്യ സൈന്യത്തെ പോലെ’; ഖാര്‍ഗെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE