ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് നേടി ദോഹ ഹമദ് വിമാനത്താവളം. തുടർച്ചയായി രണ്ടാം തവണയാണ് ദോഹ ഹമദ് വിമാനത്താവളം ഈ നേട്ടം കൈവരിക്കുന്നത്. ലോകത്തൊട്ടാകെയുള്ള 550 വിമാനത്താവളങ്ങളിൽ നിന്നും ഉപഭോക്താക്കളുടെ സംതൃപ്തിയും മികച്ച സേവനങ്ങളും അടിസ്ഥാനമാക്കിയാണ് മികച്ച വിമാനത്താവളത്തെ തിരഞ്ഞെടുത്തത്.
പാരീസിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിൽ ആയിരുന്നു മികച്ച വിമാനത്താവളങ്ങൾക്കുള്ള പുരസ്കാര പ്രഖ്യാപനം. സർവേയും യാത്രക്കാരുടെ വോട്ടിംഗും തിരഞ്ഞെടുപ്പിന്റെ മറ്റു മാനദണ്ഡങ്ങൾ ആയിരുന്നു. കൂടാതെ സ്റ്റാഫ് സർവീസിനും ഡൈനിങ്ങിനുമുള്ള പുരസ്കാരം സിംഗപ്പൂർ വിമാനത്താവളത്തിനാണ്. ഫാമിലി ഫ്രണ്ട്ലി ഷോപ്പിങ് പുരസ്കാരങ്ങൾ ഇസ്താംബൂൾ വിമാനത്താവളം സ്വന്തമാക്കി. വൃത്തിക്കുള്ള പുരസ്കാരം ടോക്കിയോയ്ക്കും പ്രവർത്തന മികവ് മെച്ചപ്പെടുത്തിയതിനുള്ള പുരസ്കാരം റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിനും ലഭിച്ചു.
Read also: ലോകം നേരിടാൻ പോവുന്നത് വലിയ മാനസികാരോഗ്യ പ്രതിസന്ധി; മുന്നറിയിപ്പുമായി യുഎൻ