കോഴിക്കോട്: കൊണ്ടോട്ടി നഗരസഭാ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ എ സന്തോഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. സന്തോഷ് കുമാറിന്റെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്ഡ് നടന്നത്.
റെയ്ഡിൽ മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു. സന്തോഷ് കുമാർ വലിയ തോതിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്നാണ് വിജിലൻസ് നിഗമനം.
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള നിരവധി സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതി കണ്ടെത്താനായിരുന്നു റെയ്ഡ്. സന്തോഷിന്റെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നു. കൂടാതെ കൊണ്ടോട്ടി നഗരസഭാ ഓഫിസിലും വിജിലൻസ് പരിശോധന നടത്തി.
Most Read: വളർത്തു മൃഗങ്ങളിലേക്ക് ആന്ത്രാക്സ് പടർന്നിട്ടില്ല; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ