മുംബൈ: മഹാരാഷ്ട്ര സ്പീക്കര്‍ ആയി ബിജെപിയുടെ രാഹുൽ നർവേക്കർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പിൽ രാഹുൽ നർവേക്കറിന് 164 വോട്ടുകൾ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിൻഡെയും ബിജെപിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തന് രാജന് സാല്‍വി ആയിരുന്നു രാഹുലിന്റെ എതിരാളി. മഹാവികാസ് അഘാഡി സഖ്യ സ്ഥാനാർഥിയായാണ് രാജന് സാല്‍വി മൽസരിച്ചത്.
അതിനിടെ, വിമത നീക്കം നടത്തിയ ഏക്നാഥ് ഷിൻഡെയെ ശിവസേന പാർട്ടി പദവികളിൽ നിന്ന് നീക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ഷിൻഡെക്കെഴുതിയ കത്തിൽ ഉദ്ധവ് താക്കറെ പറഞ്ഞു. വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ഷിൻഡെയിൽ നിന്ന് എടുത്ത് മാറ്റിയിരുന്നു.
Read Also: കാലടി സർവകലാശാല അധ്യാപക നിയമനം; ക്രമക്കേട് നടന്നെന്ന് പരാതി



































