ന്യൂഡെൽഹി: പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കവുമായി ഗുലാം നബി ആസാദ്. ജമ്മു കശ്മീരിൽ നിന്നുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന കശ്മീർ തിരഞ്ഞെടുപ്പിൽ ഗുലാം നബി മൽസരിക്കുമെന്ന് അറിയിച്ചതായി നേതാക്കൾ വ്യക്തമാക്കി.
മതേതര പാർട്ടികളെ സഖ്യത്തിനായി സ്വാഗതം ചെയ്യുന്നുവെന്നും ഗുലാം നബി ഉടൻ കശ്മീരിലേക്ക് പോകുമെന്നും നേതാക്കൾ അറിയിച്ചു. അദ്ദേഹം ബിജെപിയുമായി ധാരണ ഉണ്ടാക്കുമെന്നും സൂചനയുണ്ട്. ഗുലാം നബിക്ക് പിന്തുണ പ്രഖ്യാപിച്ച് കശ്മീരിലെ എട്ട് പ്രമുഖ നേതാക്കൾ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.
ഇവരും പുതിയ പാർട്ടിയുടെ ഭാഗമാകും. ഇതിനിടെ ഗുലാം നബിക്ക് പിന്നാലെ മുതിർന്ന നേതാവ് ആനന്ദ് ശർമ്മയും കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമാണ്.
Most Read: എഎപിയെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയ്ക്ക് ആകില്ല; വെല്ലുവിളിച്ച് കെജ്രിവാൾ