കൽപ്പറ്റ: വയനാട് ലക്കിടിയിലെ ജവഹർ നവോദയ സ്കൂളിലെ 70ഓളം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഇന്നലെ രാത്രി മുതലാണ് വയറുവേദനയും കടുത്ത ഛർദിയും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാവിലെ മറ്റു കുട്ടികൾക്കും അസ്വസ്ഥതകൾ തുടങ്ങി. ഇതുവരെ ചികിൽസക്ക് എത്തിയതിൽ 10 കുട്ടികൾ ആശുപത്രി വിട്ടു. മറ്റുള്ളവർ നിരീക്ഷണത്തിലാണ്. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം, തൃശൂരിലും ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്തിട്ടുണ്ട്. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിങ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്തത്.
വയറിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്സിങ് വിദ്യാർഥിനികൾ നിരീക്ഷണത്തിലാണ്. ഈ മാസം 26ന് വൈകിട്ടാണ് വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്ക് അയച്ചിരിക്കുകയാണ്.
Most Read: പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസ്; നാല് ജോർജിയൻ പൗരൻമാർ അറസ്റ്റിൽ