കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ എംവി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശം അപകർത്തി സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
പുരാവസ്തു തട്ടിപ്പുക്കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ കെ സുധാകരൻ കൂട്ടുപ്രതിയാണെന്നാണ് എംവി ഗോവിന്ദൻ ആരോപിച്ചത്. പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം.
പീഡനവിവരം അറിഞ്ഞിട്ടും കെ സുധാകരൻ ഇടപെട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ആരോപണം. ഇതിനെതിരെയാണ് സുധാകരൻ മാനനഷ്ടക്കേസ് നൽകിയത്. എംവി ഗോവിന്ദനെ കൂടാതെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കും ദേശാഭിമാനി പത്രത്തിനുമെതിരെയും പരാതിയുണ്ട്.
Most Read| കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീന് ഇഡി നോട്ടീസ്- ചോദ്യം ചെയ്യലിന് ഹാജരാകണം