കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാനിലെ കറാച്ചി ആശുപത്രിയിലാണ് ദാവൂദ് ഇപ്പോൾ കഴിയുന്നതെന്നാണ് സൂചന.
വിഷം ഉള്ളിൽ ചെന്നാണ് ചികിൽസ തേടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടു ദിവസമായി ആശുപത്രിയിൽ ആണെങ്കിലും ഇന്നാണ് ഇക്കാര്യം പുറത്തുവരുന്നത്. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവെച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഉന്നത അധികൃതരെയും അടുത്ത കുടുംബാംഗങ്ങളെയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്.
ദാവൂദിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്. രണ്ടാം വിവാഹത്തിന് ശേഷം ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന് ദാവൂദിന്റെ സഹോദരിയുടെ മകൻ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ആക്രമണം നടത്തിയതിനും കള്ളപ്പണ ഇടപാട് നടത്തിയതിനും വിവിധ ഏജൻസികൾ ദാവൂദിനെതിരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
Most Read| ഒമൈക്രോൺ ജെഎൻ1; സ്ഥിതിഗതികൾ വിലയിരുത്താൻ കേരളം- പരിശോധന കൂട്ടിയേക്കും