ഡെൽഹി: കൊളോണിയൽ ഭരണകൂടത്തിന് അടിച്ചമർത്തൽ അധികാരങ്ങൾ നൽകിയ റൗലറ്റ് നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച നൂറുകണക്കിന് ആളുകളെ 1919 ലെ ഈ ദിവസം അമൃത്‌സറിലെ ജാലിയൻ വാലാബാഗിൽ യാതൊരു പ്രകോപനവുമില്ലാതെ ബ്രിട്ടീഷ് സൈന്യം വെടിവച്ചു കൊന്നു.
“ജാലിയൻവാലാബാഗിലെ രക്‌തസാക്ഷികൾക്ക് ഞങ്ങൾ ആദരഞ്ജലികൾ അർപ്പിക്കുന്നു. വരും തലമുറകൾ അവരുടെ അജയ്യമായ ആത്‌മാവിനെ എപ്പോഴും ഓർക്കും. നമ്മുടെ രാഷ്‌ട്രചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായിരുന്നു അത്. അവരുടെ ത്യാഗം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന വഴിത്തിരിവായി മാറി,” പ്രധാനമന്ത്രി മോദി എക്‌സിൽ പറഞ്ഞു.
രാഷ്‌ട്രപതി ദ്രൗപതി മുർമുവും ആദരഞ്ജലികൾ അർപ്പിച്ചു,”ജാലിയൻവാലാബാഗിൽ ഭാരതമാതാവിനുവേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കും ഞാൻ ആദരഞ്ജലി അർപ്പിക്കുന്നു. അവരുടെ ത്യാഗം നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഒഴുക്കിനെ കൂടുതൽ ശക്‌തമാക്കി. നന്ദിയുള്ള ഇന്ത്യ എപ്പോഴും അവരോട് കടപ്പെട്ടിരിക്കും. ആ അനശ്വര രക്‌തസാക്ഷികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, എല്ലാ രാജ്യവാസികളും അവരുടെ മുഴുവൻ ശരീരവും മനസും സമ്പത്തും ഉപയോഗിച്ച് ഇന്ത്യയുടെ പുരോഗതിക്ക് സംഭാവന നൽകുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്,” എന്ന് എക്‌സിൽ അവർ കുറിച്ചു.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ “ഒരു സ്വേഛാധിപത്യ ഭരണകൂടത്തിന്റെ ക്രൂരതയുടെ പ്രതീകം എന്നാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്, അത് ഈ രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ഈ അനീതിക്കും സ്വേഛാധിപത്യത്തിനുമെതിരെ നമ്മുടെ ധീരരായ രക്‌തസാക്ഷികളുടെ ത്യാഗം അനീതിക്കെതിരെ പോരാടാൻ ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുംമെന്നും ഇദ്ദേഹം പറഞ്ഞു.
“ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഒരു ഇരുണ്ട അധ്യായമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല, രാജ്യത്തെ മുഴുവൻ പിടിച്ചുകുലുക്കി. മനുഷ്യത്വമില്ലായ്‌മയുടെ പാരമ്യത്തിലെത്തിയ ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരത കാരണം രാജ്യവാസികൾക്കിടയിൽ ഉയർന്നുവന്ന രോഷം സ്വാതന്ത്ര്യ പ്രസ്‌ഥാനത്തെ ജനങ്ങളുടെ പോരാട്ടമാക്കി മാറ്റി. ജാലിയൻവാലാബാഗിൽ രക്‌തസാക്ഷികളായവർക്ക് ഞാൻ എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. രാജ്യം എപ്പോഴും അവരുടെ ഓർമ്മകളിൽ അമർത്യ രക്‌തസാക്ഷികളെ സൂക്ഷിക്കും,” ആഭ്യന്തരമന്ത്രി അമിത്‌ഷാ എക്‌സിലെ ഒരു പോസ്‌റ്റിൽ പറഞ്ഞു.
KERALA HEALTH | കേരളത്തിൽ ചിക്കുൻഗുനിയ ആശങ്ക; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി





































