വടകര: വയോജനങ്ങള്‍ക്കും, സ്ത്രീകള്‍ക്കും വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പകല്‍വീട്, ഷീ ലോഡ്ജ് എന്നിവയുടെ വടകര നഗര സഭയിലെ ഉല്‍ഘാടനം ഇന്ന് നടക്കും. പുതിയാപ്പിലാണ് രണ്ട് കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്.
ഇന്ന് രാവിലെ ഒന്‍പത് മണിക്ക് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനാണ് ഉല്‍ഘാടനം നിര്‍വഹിക്കുന്നത്. എംഎൽഎ സികെ നാണു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ട് സോസൈറ്റിക്ക് ആയിരുന്നു നിര്‍മ്മാണ ചുമതല.
മറ്റു സ്ഥലങ്ങളില്‍ നിന്നും നഗരത്തില്‍ പല ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ എത്തുന്ന സ്ത്രീകളുടെ താമസ സൗകര്യത്തില്‍ വടകര നേരിടുന്ന വെല്ലുവിളി പരിഹരിക്കാനാണ് ഷീ ലോഡ്ജ് സ്ഥാപിക്കാന്‍ തീരുമാനമായത്.
വനിതാ ശിശുക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അന്‍പത് ലക്ഷം രൂപ ചിലവഴിച്ച് കെട്ടിടം നിര്‍മ്മിച്ചത്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. രണ്ട് പേര്‍ക്ക് വീതം താമസിക്കാവുന്ന ആറ് മുറികളാണ് ഇവിടെ ഉള്ളത്. സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളൂ.
വീടുകളില്‍ പകല്‍ സമയത്ത് ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങള്‍ക്ക് വേണ്ടിയാണ് പകല്‍വീട് യാഥാര്‍ഥ്യമാക്കിയത്. ഒരേ സമയം 15 പേര്‍ക്ക് വിശ്രമിക്കാവുന്ന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീക്ക് തന്നെയാണ് നടത്തിപ്പ് ചുമതല. ഭാവിയില്‍ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാക്കും.
Read Also: കണ്ണൂര്‍ വിമാനത്താവളം; ശൈത്യകാല വിമാന സര്‍വീസുകളുടെ സമയ പട്ടിക പുറത്ത്