കാസർഗോഡ് ഇൻഫ്ളുവൻസർ ആത്‍മഹത്യ ചെയ്‌ത നിലയിൽ

By Senior Reporter, Malabar News
Chinnu Papu Suicide Case
ചിന്നു പാപ്പു (Image Courtesy: chinnupapu/ Instagram Page)

കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. കാസർഗോഡ് വിദ്യാനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുറച്ചു നാളായി ചിന്നു ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. ഇൻസ്‌റ്റാഗ്രാമിൽ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കാസർഗോഡ് ഭാഷയിലാണ് വീഡിയോകൾ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വീഡിയോകളാണ് ഏറെയും. പ്രമോഷൻ വീഡിയോകളും ചെയ്‌തിരുന്നു.

കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE