കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്‌ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംയുക്‌ത മഹല്ല് ഖാസിമാരായ കാന്തപുരം എപി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തുടങ്ങിയവരാണ് റമദാൻ വ്രതാരംഭം വ്യാഴാഴ്‌ച മുതൽ ആരംഭിക്കുമെന്ന് അറിയിച്ചത്. ഇതോടെ ശഅബാൻ 30 പൂർത്തിയാക്കിയാകും വിശ്വാസികൾ റമദാൻ വ്രതത്തിലേക്ക് പ്രവേശിക്കുക.
ഗൾഫ് രാജ്യമായ ഒമാനിലും റമദാൻ മാസം ഈമാസം 19ന് ആരംഭിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇത് ആദ്യമായാണ് ഒമാനിൽ റമദാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിക്കുന്നത്. ഇനി ആൽമസംസ്‌കരണത്തിന്റെയും ശുദ്ധീകരണത്തിന്റെയും നാളുകളാണ്. വിശ്വാസി കൂട്ടായ്‌മയുടെയും ഇഫ്‌താർ സംഗമങ്ങളുടെയും സാമൂഹിക ഒത്തുചേരലിന്റെയും സൗഹാർദകാലം കൂടിയാണ് റമദാൻ.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല





































