യുഎഇയിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ഫെഡറൽ സർക്കാർ സ്‌ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്‌ക്കുമുള്ള അവധി ദിനങ്ങളാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചത്.

By Senior Reporter, Malabar News
ramadan
Rep. Image
Ajwa Travels

അബുദാബി: യുഎഇയിൽ ഈവർഷത്തെ പെരുന്നാൾ (ഈദുൽ ഫിത്വർ) അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാർ സ്‌ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്‌ക്കുമുള്ള അവധി ദിനങ്ങളാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചത്.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെ മൂന്ന് ദിവസമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അവധി. എന്നാൽ, റംസാൻ 30 പൂർത്തിയാകുകയാണെങ്കിൽ അവധി 22 വരെ നീളും. ഫെഡറൽ സർക്കർ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 22 വരെ നാല് ദിവസമാണ് അവധി. 23ന് ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കും.

അവധി പ്രഖ്യാപിച്ചതോടെ നാട്ടിൽ പോകാനും ആഘോഷങ്ങൾക്കുമായി പ്രവാസികൾ ഒരുക്കം തുടങ്ങി. മാർച്ച് 19 മുതൽ 22 വരെയാണ് ഷാർജയിലും അവധി പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം 23ന് ഓഫീസുകൾ വീണ്ടും തുറക്കും. ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ ജോലി ക്രമീകരണത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ബാധകമായിരിക്കും.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE