പ്രതിഷേധ സാധ്യത; വിഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രാ വേദികളിൽ കൂടുതൽ പോലീസുകാരെത്തി.

By Senior Reporter, Malabar News
VD Satheesan on Ayyappa Sangamam
Ajwa Travels

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ സുരക്ഷ വർധിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രാ വേദികളിൽ കൂടുതൽ പോലീസുകാരെത്തി. വിഡി. സതീശനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. ചേർത്തലയിലും ആലപ്പുഴ ടൗണിലുമാണ് ഇനി പുതുയുഗ യാത്ര എത്തുന്നത്.

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു അക്രമണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അതിനാൽ സതീശനെതിരെ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം പ്രതിഷേധം നടക്കുകയാണ്.

വിവിധ ഇടങ്ങളിൽ കോൺഗ്രസ് കൊടിമരങ്ങളും പുതുയുഗ യാത്രയുടെ ഫ്‌ളക്‌സ് ബോർഡുകളും പ്രതിഷേധക്കാർ നശിപ്പിച്ചു. അതേസമയം, കെഎസ്‌യു പ്രവർത്തകരെ വീണാ ജോർജിനെ അക്രമിച്ചുവെന്ന വാദം തള്ളി വിഡി. സതീശൻ രംഗത്തെത്തി. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയില്ലെന്നാണ് ബോധ്യമായത്. ഇത് വാർത്താ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തിൽ വ്യക്‌തമാണെന്നും സതീശൻ പറഞ്ഞു.

മൂന്നോ നാലോ കെഎസ്‌യു പ്രവർത്തകർ മാത്രമായിരുന്നു പ്രതിഷേധത്തിന് എത്തിയത്. 35ഓളം പോലീസുകാർ ഉണ്ടായിരുന്നു. മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്. അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കും. കെഎസ്‌യു പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE