ശോഭ പാലക്കാട്ട്, സുരേന്ദ്രൻ മഞ്ചേശ്വരത്ത്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസും പാലക്കാട് ശോഭാ സുരേന്ദ്രനും തൃശൂരിൽ പത്‌മജ വേണുഗോപാലും മൽസരിക്കും.

By Senior Reporter, Malabar News
bjp_
Rep. Image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 47 സ്‌ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. സമീപകാലത്ത് സിപിഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതെന്ന് ബിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്‌ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്നും ജനവിധി തേടും. കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസും പാലക്കാട് ശോഭാ സുരേന്ദ്രനും തൃശൂരിൽ പത്‌മജ വേണുഗോപാലും മൽസരിക്കും. ഒറ്റപ്പാലത്ത് മേജർ രവിയും, പാലായിൽ ഷോൺ ജോർജും പൂഞ്ഞാറിൽ പിസി. ജോർജും സ്‌ഥാനാർഥികളാകും.

വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖയും കഴക്കൂട്ടത്ത് വി. മുരളീധരനും മൽസരിക്കും. കാട്ടാക്കടയിൽ പികെ. കൃഷ്‌ണദാസും ആറ്റിങ്ങലിൽ അഡ്വ. പി. സുധീറുമാണ് മൽസരിക്കുന്നത്. ഉദുമയിൽ മാനുലാൽ മേലോത്ത്, കാഞ്ഞങ്ങാട് ബാലരാജ് എം, പയ്യന്നൂരിൽ എപി. ഗംഗാധരൻ, അഴീക്കോട് കെകെ. വിനോദ് കുമാർ, കണ്ണൂരിൽ സി. രഘുനാഥ്, വയനാട് മേഖലയിൽ മാനന്തവാടിയിൽ പി ശ്യാം രാജും സുൽത്താൻ ബത്തേരിയിൽ കവിത എഎസും മൽസരിക്കും.

കോഴിക്കോട് വടകര മണ്ഡലത്തിൽ അഡ്വ. കെ. ദിലീപ്, കുറ്റ്യാടിയിൽ രാമദാസ് മണലേരി, നാദാപുരത്ത് സിപി. വിപിൻ ചന്ദ്രൻ, കൊയിലാണ്ടിയിൽ സിആർ. പ്രഫുൽ കൃഷ്‍ണൻ, പേരാമ്പ്രയിൽ എം. മോഹനൻ മാസ്‌റ്റർ, ബാലുശ്ശേരിയിൽ സിപി. സതീശൻ, എലത്തൂരിൽ ടി. ദേവദാസ്, കോഴിക്കോട് സൗത്തിൽ ടി. രനീഷ്, ബേപ്പൂരിൽ കെപി. പ്രകാശ് ബാബു, കുന്ദമംഗലത്ത് വികെ. സജീവൻ എന്നിവരാണ് സ്‌ഥാനാർഥികൾ.

Most Read| പരിശീലന ക്ളാസ് ഗുണമായി; സിപിആർ നൽകി യുവതിയെ രക്ഷിച്ച് അമൃതയും ഷിംനയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE