സൗദി അറേബ്യയിൽ ഇറാൻ ആക്രമണം; റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഇതാദ്യമായാണ് സൗദിയിൽ ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുന്നത്.

By Senior Reporter, Malabar News
drone-attack-saudi-aramco-refinery
സൗദിയിലെ അരാംകോയുടെ റാസ്‌ താനൂറ റിഫൈൻറിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം (Image Courtesy: NDTV)

റിയാദ്: മധ്യപൂർവേഷ്യൻ സംഘർഷത്തിനിടെ സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഈമാസം 18നാണ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. റിയാദിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്‌ഥിരീകരിച്ചു. ഇതാദ്യമായാണ് സൗദിയിൽ ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുന്നത്.

മരിച്ച വ്യക്‌തിയുടെ കുടുംബവുമായി എംബസി അധികൃതർ ആശയവിനിമയം നടത്തി. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും എംബസി ചെയ്‌തു നൽകുമെന്ന് എക്‌സ് പോസ്‌റ്റിൽ വ്യക്‌തമാക്കി.

മാർച്ച് 18 ബുധനാഴ്‌ച റിയാദിനെ ലക്ഷ്യമാക്കി വന്ന നാല് ബാലിസ്‌റ്റിക് മിസൈലുകൾ തകർത്തതായി സൗദി അവകാശപ്പെട്ടു. ചില അവശിഷ്‌ടങ്ങൾ നഗരത്തിന് തെക്ക് ഒരു റിഫൈനറിക്ക് സമീപം വീണിരുന്നു. ഇതിൽ പരിക്കേറ്റായിരിക്കാം ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇറാനിലെ സൗത്ത് പാർസ് ഫീൽഡിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിരുന്നു ഇറാന്റെ ആക്രമണം.

അതേസമയം, യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) വക്‌താവ്‌ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. യുഎസിനും ഇസ്രയേലിനും എതിരെയുള്ള നൈനിയുടെ പരാമർശങ്ങൾ മാദ്ധ്യമങ്ങളിൽ വന്ന് മണിക്കൂറുകൾക്ക് പിന്നാലെയാണ് നൈനിയുടെ മരണം.

Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE