പ്രചാരണം കൊഴുക്കുന്നു; പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫും യുഡിഎഫും

60ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികൾക്കാണ് യുഡിഎഫ് പ്രകടന പത്രികയിൽ മുൻഗണന.

By Senior Reporter, Malabar News
LDF and UDF
Representational Image
Ajwa Travels

തിരുവനന്തപുരം: തുടർഭരണം ലക്ഷ്യമിട്ട്, വമ്പൻ വാഗ്‌ദാനങ്ങളുമായി നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. 60ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്നതാണ് പ്രധാനം വാഗ്‌ദാനം. കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, ലോകോത്തര ഉന്നത വിദ്യാഭ്യാസം, തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കങ്ങൾ പ്രതിരോധിക്കും, അഞ്ചുലക്ഷം കുടുംബങ്ങളെ ദാരിദ്രത്തിൽ നിന്ന് കരകയറ്റും.

60,000 വിദ്യാർഥികൾക്ക് ക്യാമ്പസ് പ്ളേസ്‌മെന്റ്‌, കിടപ്പുരോഗികൾക്ക് സമ്പൂർണ സർക്കാർ പരിരക്ഷ, വ്യവസായ ടൗൺഷിപ്പ് അതോറിറ്റിക്ക് രൂപം നൽകും. കേവല ദാരിദ്ര്യം നിർമാർജനം ചെയ്യും, സ്‌ത്രീകളിൽ 50 ശതമാനം പേർക്കും ജോലി, അഭ്യസ്‌ഥ വിദ്യരുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്‌പ തുടങ്ങിയവയും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതിവേഗ തെക്ക്-വടക്ക് റെയിൽപാതയ്‌ക്ക് വേണ്ടിയുള്ള ശ്രമം തുടരുമെന്നും പത്രികയിൽ പറയുന്നുണ്ട്.

യുഡിഎഫും പ്രകടന പത്രിക പുറത്തിറക്കി. രാവിലെ പത്തുമണിക്ക് കൊച്ചിയിൽ നടന്ന ചടങ്ങിൽ രേവന്ത റെഡ്‌ഡിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാര സംരക്ഷണത്തിൽ നിന്നും സാമൂഹിക ക്ഷേമ പദ്ധതികളിലേക്കുള്ള വിവിധ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലെ പ്രധാന ആകർഷണം. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികൾക്കാണ് യുഡിഎഫ് പ്രകടന പത്രികയിൽ മുൻഗണന.

സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കും. ശബരിമലയിലെ ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരും. സംസ്‌ഥാനത്ത്‌ മുഴുവൻ ഇന്ദിരാ കാന്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും യുഡിഎഫ് വാഗ്‌ദാനം ചെയ്യുന്നു. കാർഷിക മേഖലയ്‌ക്ക്‌ പ്രാധാന്യം നൽകി റബർ താങ്ങുവില 300 രൂപയാക്കുമെന്നും ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു.

ക്യാമ്പസുകളിലെ റാഗിങ് തടയുന്നതിനായി, പൂക്കോട് ക്യാമ്പസിൽ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർഥിന്റെ പേരിൽ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും യുഡിഎഫിന്റെ പ്രകടന പത്രികയിലുണ്ട്. ദേവസ്വം ബോർഡിനെ അഴിമതി മുക്‌തമാക്കാൻ നടപടി സ്വീകരിക്കുമെന്നും സമാധാന വകുപ്പും സഹിഷ്‌ണുതാ വകുപ്പും രൂപീകരിക്കുമെന്നും ഐക്യമുന്നണി ഉറപ്പ് നൽകുന്നു.

ഇന്ദിര ഗ്യാരണ്ടിയിൽ ഊന്നി യുഡിഎഫ് പ്രകടന പത്രിക

  • സ്‌ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര
  • കോളേജ് വിദ്യാർഥികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം
  • ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കി വർധിപ്പിക്കും
  • എല്ലാ കുടുംബങ്ങൾക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മൻ‌ചാണ്ടി ആരോഗ്യ ഇൻഷുറൻസ്
  • യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5,00,000 രൂപയുടെ പലിശ രഹിത വായ്‌പ
  • മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്

Most Read| ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ; കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്ത് തുറമുഖത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE